സിറിയയിൽ യുഎസ് വ്യോമാക്രമണം: റഷ്യൻ തിരിച്ചടി ഭയന്ന് ലോകം

യുഎസ് സഖ്യസേനയുടെ നേതൃത്വത്തിൽ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് റഷ്യയും ഇറാനും.
ഇരു രാജ്യങ്ങളും സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സൈന്യത്തോടൊപ്പം ചേർന്ന് വിമതർക്കെതിരെ പോരാടുകയാണ് കഴിഞ്ഞയാഴ്ച കിഴക്കൻ ഗൗട്ടയിൽ സിറിയ രാസായുധ പ്രയോഗം നടത്തിയെന്നു തെളിഞ്ഞതിനു പിന്നാലെയായിരുന്നു യുഎസ് ബ്രിട്ടൻ, ഫ്രാൻസ് സഖ്യസേന സിറിയയിൽ വ്യോമാക്രമണം നടത്തിയത്.
യുഎസിനുള്ള തിരിച്ചടി ഏതു നിമിഷവുമുണ്ടാകുമെന്ന സൂചനയെത്തുടർന്നു യുദ്ധഭീഷണിയും നിലനിൽക്കുകയാണ്.

സിറിയയിൽ നടത്തിയ ആക്രമണത്തിന്റെ അനന്തര ഫലം യുഎസും സഖ്യരാജ്യങ്ങളും അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഇറാന്റെ പ്രതികരണം