സൗദി അറേബ്യ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് വിതരണം ചെയ്യുന്നു

സൗദി അറേബ്യ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് വിതരണം ചെയ്യുന്നു. മൂന്നാഴ്ച മുൻപാണ് സ്ത്രീകളുടെ ഡ്രൈവിംഗ് നിരോധനം പിൻവലിച്ചത്. സൗദിയിൽ സ്ത്രീകൾ വണ്ടികൾ ഓടിക്കുന്നത് കുറ്റകരമായിരുന്നു.  ആദ്യഘട്ടത്തിൽ പത്തുപേർക്കാണ് ലൈസൻസ് നൽകുന്നത്.

യുഎസ്, യു.കെ, ലെബനൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസ് ഉള്ള പത്തു വനിതകൾക്കാണ്   സർക്കാർ ലൈസൻസ് നൽകുന്നത് . റിയാദിലെ  ട്രാഫിക് വിഭാഗത്തിലെ ലൈസൻസുകൾ വിതരണം ചെയ്യുന്നതിനു മുൻപ് പരിശോധനകൾ നടത്തും.

വനിതാ കോളേജ് കാമ്പസുകളിൽ ഡ്രൈവിംഗ് കോഴ്സുകൾ പൂർത്തിയാക്കിയ മറ്റ് വനിതകളാണ് ജൂൺ 24 ന് ഡ്രൈവ് ചെയ്യാൻ തയ്യാറെടുക്കുക.