പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്കിന് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം

ലണ്ടന്‍ : ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിന് പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോകാര്‍ചുക്ക് അര്‍ഹയായി. ‘ഫ്ളൈറ്റ്സ്’ എന്ന നോവലിനാണ് പുരസ്‌ക്കാരം. 67,000 ഡോളര്‍ (50,000 പൗണ്ട്) ആണ് സമ്മാനത്തുക. ഇത് പുസ്തകത്തിന്റെ പരിഭാഷകയായ ജെന്നിഫര്‍ ക്രോഫ്റ്റുമായി പങ്കിടും.

നര്‍മരസമുള്ളതും അതേ സമയം ശക്തമായതുമായ നോവല്‍ എന്നാണ് പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷ ലിസ അപ്പിഗ്നാനെസി ഫ്ളൈറ്റ്സിനെ വിശേഷിപ്പിച്ചത്.

ഇതാദ്യമായാണ് ഓരു പോളിഷ് സാഹിത്യകാരിക്ക് മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത്.
സിറ്റീസ് ഇന്‍ മീററസ്, ദ ജെര്‍ണി ഓഫ് ദ ബുക്ക് പീപ്പിള്‍, പ്രീമിവെല്‍ ആന്‍ഡ് അദര്‍ ടൈംസ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്ദ വാര്‍ഡൊബിള്‍, ദ ഡോള്‍ ആന്‍ഡ് ദ പേള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

ഇറാഖി എഴുത്തുകാരന്‍ അഹമ്മദ് സാദ്വി, ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാങ് കാങ് അടക്കമുള്ളവരെ പിന്തള്ളിയാണ് ഓള്‍ഗയുടെ നേട്ടം.