മോഡി സുൽത്താൻ ഖാബൂസ് കൂടിക്കാഴ്ച, ഇന്ത്യയും ഒമാനുമായി 8 കരാറുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ എട്ടു കരാറുകൾ ഒപ്പു വെച്ചു.

വ്യാപാര, നിക്ഷേപ, ഊർജം, പ്രതിരോധം, സുരക്ഷ, ഭക്ഷ്യ സുരക്ഷ, പ്രാദേശിക സഹകരണം എന്നീ മേഖലകളിലും ധാരണയായി. നയതന്ത്ര പ്രതിനിധികള്‍ക്കു വീസയില്ലാതെ ഇരുരാജ്യങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്ന കരാറാണ് ഇതിലൊന്ന്.

ഇന്ത്യയുടെ വികസനത്തിൽ പ്രവാസികളായിരിക്കും മുഖ്യ പങ്കാളികളെന്നു പ്രധാനമന്ത്രി സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന പൊതുസമ്മേളനത്തിൽ പറഞ്ഞു.

സുൽത്താൻ ഖാബൂസ് ഒമാൻ വികസനത്തിൽ പങ്കാളികളായ എല്ലാ ഇന്ത്യൻ പൌരന്മാരെയും അഭിനന്ദിച്ചു.  യുഎഇ സന്ദർശനത്തിനു ശേഷം വൈകിട്ടാണു നരേന്ദ്ര മോദി ഒമാനിലെത്തിയത്