ക്യൂബയിൽ ബോയിംഗ് 737 വിമാനം തകർന്ന് 100 പേർ മരിച്ചു

ക്യൂബയില്‍ ഹവാന വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബോയിംഗ് 737 വിമാനം തകർന്ന് നൂറിലേറെ പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ രക്ഷപ്പെടുത്തി. 104 യാത്രക്കാരും ഒമ്പത് വിമാനജോലിക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.

ഹവാനയിലെ ഹോസെ മാര്‍തി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് ഏറെ താമസിയാതെയായിരുന്നു അപകടം.

വിമാനത്താവളത്തിന് സമീപംതന്നെയുള്ള കൃഷിയിടത്തിലാണ് തകര്‍ന്നുവീണത്. വീഴ്ചയ്ക്കിടെ കത്തിയ വിമാനം പൊട്ടിത്തെറിച്ചു.
അപകടത്തില്‍ ഭൂരിഭാഗം പേരും മരിച്ചതായി ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു പ്രത്യേക കമ്മീഷൻ രൂപീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു.