ലൈംഗിക വിവാദങ്ങൾ: സാഹിത്യ നൊബേൽ ഇത്തവണയില്ല

സ്റ്റോക്കോം∙ ലൈംഗികചൂഷണം  സംബന്ധിച്ച ആരോപണങ്ങളും, സ്വീഡിഷ് അക്കാദമിമിയുടെ ഇമേജിനെ ബാധിക്കുന്ന മറ്റു വിഷയങ്ങളും കാരണം ഈ വർഷം  സാഹിത്യ നൊബേൽ നൽകില്ല.

ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിലൂടെയാണു സ്വീഡിഷ് അക്കാദമി തീരുമാനം പുറത്തുവിട്ടത്. നേരത്തേയും, മതിയായ യോഗ്യതയുള്ളവരെ കണ്ടെത്താനായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി യുദ്ധസമയത്തും മറ്റും അവാർഡ് നൽകുന്നില്ലെന്നു അക്കാദമി തീരുമാനിച്ചിരുന്നു.

2018 ൽ നൽകേണ്ട അവാർഡ്  2019-ൽ സമ്മാനിക്കും. അക്കാഡമി സ്റ്റോക്ക്ഹോമിലെ പ്രതിവാര സമ്മേളനത്തിൽ ള നത്തിൽ ആണ് ഈ തീരുമാനം .

അടുത്ത വിജയിയെ തീരുമാനിക്കുന്നതിന്  മുൻപായി അക്കാദമിയിൽ പൊതുജന വിശ്വാസം വീണ്ടെടുക്കാനുള്ള കഴിയും എന്നാണ് വിശ്വാസം  അക്കാഡമിയുടെ സ്ഥിരം സെക്രട്ടറി ആണ്ടേഴ്സ് ഓൾസൻ പറഞ്ഞു. മുൻകാല ഭാവി സാഹിത്യ പുരസ്കാരങ്ങൾ, നോബൽ ഫൗണ്ടേഷൻ, ജനറൽ പബ്ലിക്ക് റിലേഷൻസ് എന്നിവയിൽ അക്കാദമി പ്രവർത്തിക്കുന്നുണ്ട്.