ചരിത്രപ്രധാനമായി കൊറിയകളുടെ നിർണായക ഉച്ചകോടി

ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെയിലും വടക്കൻ കൊറിയൻ നേതാവുമായ കിം ജോംഗ് ഉൻ തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു .

രാവിലെ ഒൻപതരയ്ക്കു (ഇന്ത്യൻസമയം രാവിലെ ആറ്) ആണ് ചർച്ച ആരംഭിച്ചത്.

ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സമാധാനഗ്രാമമായ പൻമുൻജോങ്ങിലാണു ചരിത്രപ്രധാന കൂടിക്കാഴ്ച.

ഒരു ദശകത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ ഔപചാരിക ചർച്ച നടക്കുന്നത്. ആദ്യമായാണ് ഉത്തര കൊറിയൻ ഭരണത്തലവൻ ദക്ഷിണ കൊറിയയിൽ എത്തുന്നത്.

ആണവയുദ്ധത്തെ സംബന്ധിച്ച ആഗോള ഭീതിയെത്തുടർന്ന് അതിവേഗം അനുരഞ്ജനം നടത്തുകയാണ് ലക്ഷ്യം.