പ്രിൻസ് ഹാരി മേഘൻമാർക്കലും വിവാഹിതരായി

ബ്രിട്ടനിലെ രാജകുമാരൻ ഹാരിയും അമേരിക്കൻ നടിയായ മേഘൻ മാർക്കലും വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ വെച്ച്  വിവാഹിതരായി.

എലിസബത്ത് രാജ്ഞിയുൾപ്പെടെ ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കി ഇരുവരും വിവാഹ മോതിരം കൈമാറി. എല്ലാ ആഡംബരങ്ങളും പാരമ്പര്യങ്ങളും അഘോഷങ്ങളും ഉൾക്കൊള്ളിച്ചാണ് വിവാഹം നടന്നത്.

ഹൃദയശസ്ത്രക്രിയയെത്തുടർന്ന് വിശ്രമിക്കുന്ന, മേഗന്റെ പിതാവ് തോമസ് മാർക്കിളിന്റെ അസാന്നിധ്യത്തിൽ ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനാണു പുതിയ മരുമകളെ  വിവാഹമണ്ഡപത്തിലേക്ക് ആനയിച്ചത്.

ബ്രിട്ടിഷ് ഡിസൈനർ ക്ലെയർ വൈറ്റ് കെല്ലര്‍ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് മേഗൻ മാർക്കിൾ വിവാഹത്തിനെത്തിയത്
എലിസബത്ത് രാജ്ഞിയുടെ മൂത്തമകൻ ചാൾസ് രാജകുമാരന്റെയും കാറപകടത്തിൽ കൊല്ലപ്പെട്ട .ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനാണ് ഹാരി രാജകുമാരൻ.

ഹോളിവുഡിലെ ലൈറ്റിങ് ഡയറക്ടറായ തോമസ് മാർക്കിളിന്റെയും സാമൂഹിക പ്രവർത്തകയും .ക്ലിനിക്കൽ തെറാപ്പിസ്റ്റുമായ ഡോറിയ റാഗ്ലാൻഡിന്റെയും മകളാണ് മേഗൻ. ഹാരിയേക്കാൾ മൂന്നുവയസു മുതിർന്നതാണ്.ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ നവംബറിലാണ് വിവാഹതീരുമാനം പരസ്യമാക്കിയത്.

ഹോളിവുഡ് താരങ്ങളുൾപ്പെടെയുള്ള നിരവധി സെലിബ്രിറ്റികളാണു വിവാഹത്തിൽ പങ്കെടുത്തത്.