വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈന സന്ദർശിക്കും

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടുത്ത മാസം ഫോറിൻ മിനിസ്റ്റേഴ്‌സ് മീറ്റിംഗിൽ പങ്കെടുക്കുന്നതിനായി  ചൈന സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂണിൽ ചൈന സന്ദർശിച്ചിരുന്നു.

ഇന്ത്യയും ചൈനയും കഴിഞ്ഞ വർഷം ഡ്രോംലമിലെ സൈനിക നിലപാടിനു ശേഷം മുന്നോട്ട് പോകാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സുഷമ സ്വരാജിൻറെ സന്ദർശനം.

മാർച്ച് 28 മുതൽ സുഷമ സ്വരാജ് ജപ്പാൻ  സന്ദർശിക്കും. വാഷിങ്ടണിലെ ‘2 + 2’ ഫോർമാറ്റിൽ തന്ത്രപ്രധാന ചർച്ചകളിൽ പങ്കെടുക്കാനുള്ള യുഎസ് സന്ദർശനവും നടത്തും. പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ യു.എസിൽ ചർച്ചകളിൽ പങ്കെടുക്കും.