ഹാരി രാജകുമാരനും മേഗൻ മാർക്കിളും തമ്മിലുള്ള രാജകീയ വിവാഹം നാളെ

ബ്രിട്ടീഷ് കിരീടാവകാശി ആയ  പ്രിൻസ് ചാൾസ് ന്റെ മകന് ഹാരി രാജകുമാരനും മേഗൻ മാർക്കിളും തമ്മിലുള്ള സ്വപ്നതുല്യമായ വിവാഹചടങ്ങ് നാളെയാണ് നടക്കുന്നത്.

രാജകീയ വസതിയായ വിൻഡ്സർ കാസിലിലെ സെന്റ്. ജോർജ് ചാപ്പലിലാകും വിവാഹ ചടങ്ങുകൾ നടക്കുക.

കൊട്ടാരവളപ്പിൽ തന്നെയുള്ള ഫ്രോഗ്‌മോർ ഹൗസിലായിരിക്കും വിവാഹവിരുന്ന് നടക്കുക.

സെന്റ് ജോർജ് ചാപ്പലിൽ നടക്കുന്ന 16–ാം രാജകീയ വിവാഹമായിരിക്കും ഹാരിയുടെയും മേഗൻറെയും. ഇക്കഴിഞ്ഞ നവംബര്‍ 27നാണ് മേഗന്റെയും ഹാരിയുടെയും വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്