സമരത്തിനെതിരെ സർക്കാർ നടപടി തുടങ്ങി

തിരുവനന്തപുരം ∙ ഡോക്ടർമാരുടെ സമരത്തെ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പുമായി സമരനേതാക്കളെ സ്ഥലംമാറ്റിക്കൊണ്ട് സർ‍ക്കാർ നടപടികൾ ആരംഭിച്ചു.

സമരം നടത്തുന്ന കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ‍ (കെജിഎംഒഎ) സംസ്ഥാന പ്രസിഡന്റ് ഡോ.എ.റൗഫ്, ജനറൽ സെക്രട്ടറി ഡോ.വി.ജിതേഷ് എന്നിവർക്കാണു മാറ്റം.

എന്നാൽ സ്ഥലംമാറ്റത്തെക്കുറിച്ചു തങ്ങൾ‍ക്കു വിവരം ലഭിച്ചിട്ടില്ലെന്ന് ഇരുവരും അറിയിച്ചു. സ്ഥലംമാറ്റത്തെക്കുറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല