ചന്ദാ കൊച്ചാറിന്റെ ഭാവി, ഐസിഐസിഐ ബോർഡ് യോഗം ചേരും

 ഐസിഐസിഐ ബാങ്ക് ബോർഡ്,  ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചന്ദാ കൊച്ചാറിന്റെ ഭാവിതീരുമാനിക്കാൻ തിങ്കളാഴ്ച യോഗം ചേരുന്നു.

അന്വേഷണം കഴിയുന്നത് വരെ ലീവിൽ പോകാൻ ചന്ദ കൊച്ചറിനോട് ആവശ്യപ്പെടാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസ് കമ്പനിയുടെ സി.ഇ.ഒ സന്ദീപ് ബക്ഷിയാണ്  പകരം നിയമിക്കാനും ആലോചിക്കുന്നു 

പരാതി അന്വേഷിക്കാൻ ഒരു പാനൽ രൂപവത്കരിക്കാൻ മുംബൈ ആസ്ഥാനമായുള്ള ബാങ്ക് ബോർഡ് കഴിഞ്ഞ മാസം തീരുമാനിച്ചു. രേഖകൾ അനുസരിച്ച്, ഒരു നിശ്ചിത സമയത്തിനിടയിലെ താൽപ്പര്യവുമായി ബന്ധപ്പെട്ടുള്ള സിഇഒയുടെ നിയമലംഘന റെഗുലേറ്ററി വകുപ്പുകളും പരാതിയിൽ പരാമർശിക്കുന്നുണ്ട്.

ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഐസിഐസിഐ ബാങ്ക് സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജി ബി എൻ.ശ്രീകൃഷ്ണയെ നിയമിച്ചു. ഈ ആഴ്ച മുതലാണ് അന്വേഷണം ആരംഭിക്കുന്നത്. വീഡിയോകോൺ ഗ്രൂപ്പും കൊച്ചറുടെ ഭർത്താവും തമ്മിലുള്ള അവിശുദ്ധ ബന്ധം സംബന്ധിച്ച ഒരു പ്രാഥമിക അന്വേഷണം ഫെഡറൽ അധികാരികൾ വെവ്വേറെയായി നടത്തുന്നത്.