പശ്ചിമബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ, തൃണമൂൽ കോൺഗ്രസ്

മെയ് 14 ന് നടന്ന  പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സിന് 8ലീഡ് ചെയ്യുന്നു.

ഇടതുമുന്നണിയെക്കാൾ കൂടുതൽ സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്ന മുഖ്യപ്രതിപക്ഷമായി ബി.ജെ.പി ഉയർന്നുവെന്നാണ് പ്രാഥമിക പ്രവണതകൾ സൂചിപ്പിച്ചത്.

ജില്ലാ പരിഷത്തിലും പഞ്ചായത്ത് സമിതികളിലും വോട്ടെണ്ണിയ മുഴുവന്‍ സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്.

3215 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കും 330 പഞ്ചായത്ത് സമിതികളിലേക്കും 825 ജില്ലാ പരിഷത്തിലേക്കുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത്.

വോട്ടെടുപ്പ് വേളയില്‍ നടന്ന  വ്യാപക അക്രമസംഭവങ്ങളെ തുടര്‍ന്ന് അഞ്ഞൂറിലധികം സീറ്റുകളില്‍ റീ പോളിങ് നടന്നിരുന്നു.