ജയാനഗർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ്സിന്റെ സൗമ്യ റെഡ്ഡി വിജയിച്ചു

ജയാനഗർ നിയമസഭ മണ്ഡലത്തിൽ  നടന്ന ഉപതിരഞ്ഞെടുപ്പിൽ  2,800 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിക്ക് 54,457 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർഥി ബി.എൻ. പ്രഹ്ലാദിന് 51,568 വോട്ടുകളെ നേടാനായുള്ളു.

ബിജെപി സ്ഥാനാർഥിയും 2008 മുതൽ രണ്ടു തവണ ബിജെപി എംഎൽഎയുമായിരുന്ന ബി.എൻ വിജയകുമാർ മേയ് നാലിന് മരിച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പു മാറ്റിവച്ചത്.   വിജയ്കുമാറിന്റെ സഹോദരൻ പ്രഹ്ലാദ്, മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡിയും നേരിട്ട് മത്സരിച്ചു. ജനതാദൾ (സെക്യുലർ) ജൂൺ 5 ന് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻവലിയുകയും പാർട്ടിയുടെ പിന്തുണയിൽ ഭരണകക്ഷിയായ സഖ്യകക്ഷിയായ പാർടിക്ക് പിന്തുണ നൽകുകയും ചെയ്തു.

ജെഡിയു (എസ്) -കോൺഗ്രസ് അധികാരത്തിൽ വന്നതിനു ശേഷം നടന്ന ആദ്യത്തെ ഇലക്ഷനായിരുന്നു ഇത്. ബി.ജെ.പിക്കെതിരെ അവർ ഒറ്റക്കെട്ടായി പോരാടി.