കർണാടക ഗവർണർ ക്കെതിരെ രാം ജഠ്മലാനി സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപിയെ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയവിദഗ്ദ്ധനുമായ രാം ജഠ്മലാനി സുപ്രീ കോടതിയെ  സമീപിച്ചു. ഭരണഘടനയെ  അപമാനിക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാംജഠ്മലാനി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് സമീപിച്ചത്.

എന്നാല്‍ സമാനമായ കോണ്‍ഗ്രസിന്റെ  ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിനെ സമീപിക്കാന്‍ കോടതി ജഠ്മലാനിയോട് ആവശ്യപ്പെട്ടു.
ഭരണഘടന നല്‍കുന്ന അധികാരത്തെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണറുടേത്. നടപടിയിലൂടെ ഭരണഘടനയെ അട്ടിമറിച്ചെന്നും ജഠ്മലാനി തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി