സംസ്ഥാന സർക്കാരിന്റെ 100 സേവനങ്ങൾക്ക് ഒറ്റ ആപ് എം.കേരളം

കൊച്ചി : സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനങ്ങൾ എന്നി വിരൽത്തുമ്പിൽ. സർക്കാരിന്റെ 100 സേവനങ്ങൾ ലഭ്യമാക്കുന്ന എം.കേരളം ആപ് ഹാഷ് ഫ്യൂച്ചർ ഉച്ചകോടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. വൈദ്യുതി, വെള്ളക്കരം തുടങ്ങിയ സർക്കാർ സേവനങ്ങൾക്ക്‌ ഓൺലൈനായി പണം അടക്കാനും വിവിധ അപേക്ഷകൾ നൽകാനും ഇതിലൂടെ കഴിയും. നിലവിൽ വിവിധ വകുപ്പുകൾ വഴി സർക്കാർ നൽകുന്ന സേവനങ്ങൾ എല്ലാം ഒറ്റ ആപ്പിൽ ലഭിക്കുന്നത് ജനങ്ങൾക്ക് ആശ്വാസമാകും. സർക്കാരിന്റെ വെബ് സൈറ്റ് ആയ www.kerala.gov.in ഇതിന്റെ പ്ലാറ്റ്ഫോമിനായി ഉപയോഗപ്പെടുത്തും. നൂറിലേറെ സേവനങ്ങൾ ഉണ്ടെങ്കിലും 15 എം.ബി മെമ്മറി മാത്രമേ ഇത് ഡൗൺലോഡ് ചെയ്യാൻ ആവശ്യമുള്ളു.

ആൻഡ്രോയിഡ്, വിൻഡോസ്, ബ്ലാക്ബെറി തുടങ്ങിയ ഓപ്പറേറ്റിംഗ് സംവിധാനങ്ങളിൽ പ്രവർത്തിക്കും. 2 ജി യിലും വേഗത്തിൽ പ്രവർത്തിക്കും. ഈ – ഡിസ്ട്രിക്ട് പദ്ധതി വഴി ലഭിക്കുന്ന 24 സർട്ടിഫിക്കറ്റ് ഇതിലൂടെ അപേക്ഷിക്കാം.