ആധാർ ഡാറ്റ സുരക്ഷിതമാണ്, കാർഡ് ഇല്ലാത്തവർക്കും ആനുകൂല്യങ്ങൾ

Supreme Court

ആധാർ റജിസ്റ്റർ ചെയ്ത ആളുകളുടെ ബയോമെട്രിക്, ജനസംഖ്യാ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പ് നൽകിയതായി യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎ) സുപ്രീം കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് എ.എം. ഖാൻവികകർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചഡ്, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് തുറന്ന കോടതിയിൽ സുരക്ഷിതത്വം ത്തെ  കുറിച്ച് പറഞ്ഞത്  .

കുട്ടികൾ ജനിച്ചഉടനെ  ഡാറ്റ ശേഖരിക്കാൻ തുടങ്ങുമെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു. 5 വയസ്സിലും , 15 വയസ്സിലും ഡാറ്റ അപ്ഡേറ്റ് ചെയ്യാൻ പറ്റും.

1.2 ബില്ല്യൻ ജനങ്ങൾ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.എൻറോൾ ചെയ്ത വ്യക്തികളുടെ തിരിച്ചറിയലിനു മാത്രമാണ് ആധാര്‍ എങ്കില്‍ എന്തിനാണ് ആധാര്‍ വിവരങ്ങള്‍ സമാഹരിച്ച് പ്രത്യേക സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്നതെന്നും കോടതി ചോദിച്ചു