ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ മരിച്ചു: സുഷമാ സ്വരാജ്

2014 ൽ ഇറാഖിലെ മൊസൂളിൽ നിന്നും  ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ മരിച്ചുവെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തിങ്കളാഴ്ച രാജ്യസഭയെ അറിയിച്ചു.

സുരക്ഷിതമായി മടങ്ങിവരും എന്ന പ്രതീക്ഷയിൽ കാത്തിരുന്ന ഇവരുടെ കുടുംബങ്ങളുടെ പ്രതീക്ഷ വെറുതെയായി.

മൃതദേഹങ്ങൾ കൂട്ടത്തോടെ  ബഗ്ദാദിലേക്ക് ഡി.എൻ.എ ടെസ്റ്റുകൾക്ക് അയച്ചതായും മന്ത്രി പറഞ്ഞു. 38 പേരുടെ ഡി.എൻ.എ സാമ്പിളുകൾ പരിശോധിച്ചപ്പോൾ  പോസിറ്റീവ് റിസൾട്ട് ആണ് കിട്ടിയത് .

ഇറാഖിൽ നിന്ന്അമൃതദേഹവശിഷ്ടങ്ങൾ തിരികെ കൊണ്ടുവരും. വിമാനം ആദ്യം അമൃത്സർ, തുടർന്ന് പട്ന, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് പോകും.