സോനംകപൂറും ബിസിനസുകാരനായ ആനന്ദ് അഹൂജയും വിവാഹിതരായി

ഫാഷൻ സെൻസിൽ ബോളിവുഡിലെ നമ്പർ വൺ  താരമായ സോനം ബിസിനസുകാരനായ ആനന്ദ് അഹൂജയും വിവാഹിതരായി.

പരമ്പരാഗത സിഖ് ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. ബന്ധുക്കളും ബിടൗണിലെ സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് താരനിബിഡമായിരുന്നു.

പ്രശസ്ത ഡിസൈനറായ അനുരാധ വാകിലിന്റെ മനോഹരമായ ചുവപ്പു നിറത്തിലുള്ള ലെഹംഗയാണ് വിവാഹത്തിനായി സോനം ധരിച്ചത്.

സാരിക്കു ചേർന്ന ചോക്കറും നെക്‌ലസും ജിമിക്കിയും നെറ്റി മുഴുവനായി മൂടിക്കി‌ടക്കുന്ന നെറ്റിചുട്ടിയുമൊക്കെ താരത്തെ അസ്സൽ വധുവാക്കി. ഗോൾഡൻ നിറത്തിലുള്ള െഷർവാണിയിലാണ് ആനന്ദ് അഹൂജ വിവാഹ വേദിയിലേക്കെത്തിയത്.

ബാന്ദ്രയിലെ സോനത്തിന്റെ അമ്മായിയുടെ സ്ഥലത്ത് വചാണ്  വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു