റിച്ച ചദ്ദ ഷക്കീലയാവുന്നു

നടി ഷകീലയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പുതിയ ചിത്രത്തിൽ റിച്ച ചദ്ദ  ഷക്കീലയാവുന്നു.

വിദ്യാബാലന്റെ ദി ഡേർട്ടി പിക്ചറിന്റെ വിജയത്തിന് ശേഷം അഞ്ച് വർഷങ്ങൾക്ക് ശേഷമാണ്  പുതിയ സിനിമ വരുന്നത് . സിൽക്ക് സ്മിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഡേർട്ടി പിക്ചർ.

90-കളിലെ മലയാളത്തിലെ  ഏറ്റവും വലിയ നായികമാരിൽ ഒരാളാണ് ഷക്കീല. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി  അവർ  നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

പ്രമുഖ പത്രപ്രവർത്തകയായിരുന്നു  ഗൗരി ലങ്കേഷിന്റെ സഹോദരനായ ഇന്ദ്രജിത്ത് ലങ്കേഷ് ആണ്  ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 2001-ൽ പുറത്തിറങ്ങിയ ആദ്യ വേഷം മികച്ച സംവിധായകനുള്ള വി ശാന്താറാം അവാർഡ് നേടി.

16 വയസുള്ളപ്പോൾ സിനിമ ലോകത്തു എത്തിപ്പെട്ട ഷകീലയുടെ കഥയാണ് ഈ ചിത്രം . ഷകീലയുടെ ചിത്രങ്ങൾ ഇന്ത്യയിലുടനീളം മാത്രമല്ല, ചൈനീസ്, നേപ്പാളീസ്, തുടങ്ങി പല ഭാഷകളിലും ഡബ്ബ് ചെയ്യപ്പെട്ടിരുന്നു.

90-കളിൽ മലയാള സിനിമയിലെ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒരാളാണ്  ഷക്കീല. ഏഷ്യയിലെമ്പാടും അവർക്കു  ആരാധകർ ഉണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്  ഏപ്രിൽ മാസത്തിൽ ആരംഭിക്കും .