ദേശീയ ചലച്ചിത്ര അവാർഡ് വിവാദം: രാഷ്ട്രപതി അതൃപ്തി രേഖപ്പെടുത്തി

ദേശീയ ചലച്ചിത്ര അവാർഡ് വിതരണം വിവാദമായതോടെ , ഇതിനെക്കുറിച്ചു  രാഷ്ട്രപതി അതൃപ്തി രേഖപ്പെടുത്തി.

ഒരു മണിക്കൂർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ എന്നു നേരത്തെ അറിയിച്ചിട്ടും ഇതേച്ചൊല്ലി വിവാദമുയർന്നതാണ് രാഷ്ട്രപതിയുടെ അതൃപ്തി ക്ഷണിച്ചുവരുത്തിയത്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിക്കുകയും ചെയ്തു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തിന് പുതിയ പ്രോട്ടോക്കോള്‍ തയാറാക്കുന്നത്പരിഗണിക്കുന്നുണ്ട്. അടുത്തവര്‍ഷം മുതല്‍ പ്രധാന അവാര്‍ഡുകള്‍ മാത്രം രാഷ്ട്രപതി നല്‍കുന്ന രീതിയിലുള്ള മാറ്റമാണ് ഉദ്ദേശിക്കുന്നത്.

നേരത്തേ, രാജ്യം നല്‍കുന്ന പുരസ്കാരം രാഷ്ട്രപതി തന്നെ നല്‍കണം എന്ന നിലപാടില്‍ 68 പുരസ്കാര ജേതാക്കള്‍ ഉറച്ച് നിന്നതോടെയാണ് പുരസ്കാര സമർപ്പണം വിവാദത്തിൽ മുങ്ങിയത്. സർക്കാർ നിലപാടിൽ ഉറച്ചുനിന്നതോടെ ഇവർ ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു.

പുരസ്കാര ജേതാക്കള്‍ക്കായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഒരുക്കിയ അത്താഴവിരുന്നും
പ്രതിഷേധമുയര്‍ത്തിയ ജേതാക്കള്‍ ബഹിഷ്കരിച്ചിരുന്നു.