തെലുങ്ക് വാർത്താ അവതാരക വെങ്കനാഗരി രാധിക ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: തെലുങ്ക് വാർത്താ അവതാരക ആത്മഹത്യ ചെയ്തു.ഇവരുടെ ഫ്ലാറ്റിൽ അഞ്ചാം നിലയിൽ  നിന്നും ചാടി മരിക്കുകയായിരുന്നു .

ഞായറാഴ്ച രാത്രി മൂസാപ്പേട്ടിലെ ശ്രീവല്ല അപ്പാർട്ട്മെന്റിൽ ആണ് സംഭവം വി. രാധിക റെഡ്ഡി (36) ന്യൂസ് ചാനലിൽ പ്രവർത്തിച്ചു വരികയായിരുന്നു.  തെലുങ്കിൽ എഴുതിയ ആത്മഹത്യ കുറിപ്പിൽ ഹാൻഡ് ബാഗിൽ നിന്നും കണ്ടെടുത്തു . തന്റെ തലച്ചോറ്  ശത്രുവാണെന്നും അവരുടെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും അവർ എഴുതി.

വിവാഹ മോചിതയായ രാധിക, പതിനാലു വയസ്സുള്ള മകകനും , അച്ഛനും ഒപ്പം താമസിച്ചു വരികയായിരുന്നു മകൻ  മാനസിക വൈകല്യമുള്ളയാളാണ്. മാനസിക സമ്മർദ്ദം മൂലം അവൾ തീവ്രമായ നടപടിയെടുത്തുവെന്ന് പൊലീസ് സംശയിക്കുന്നു.