മോഹൻലാൽ നായകനായ ‘നീരാളി’യുടെ പോസ്റ്റർ പുറത്തിറക്കി

മോഹൻലാൽ നായകനായ നീരാളിയുടെ  ആദ്യചിത്ര പോസ്റ്റാണ് ചൊവ്വാഴ്ച പുറത്തിറക്കിയത്. മോഹൻലാലിനൊപ്പം, പാർവതി, നാദിയ മൊയ്തു എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘നീരാളി’.

മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന അജയ് വർമ്മ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ്  ‘നീരാളി’ . മോഹൻലാൽ, നാദിയ മൊയ്തു വും ഭാര്യ, ഭർത്താവും ആയി അഭിനയിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം   മുംബൈ, പുണെ, ശ്രീലങ്ക എന്നിവിടങ്ങളിൽ നടന്നു.