നിപ : മലയാളസിനിമയുടെ റംസാൻ റിലീസുകളെ ബാധിക്കുന്നു 

കൊച്ചി: റംസാൻ മാസത്തിൽ, മമ്മൂട്ടി, മോഹൻലാൽ എന്നിവരുടേതടക്കം ബിഗ് റിലീസിന് ഒരുങ്ങുന്ന മലയാള സിനിമക്ക് നിപ ഭീഷണിയാവുന്നു .  നിപയുടെ ഭയം  റംസാൻ റിലീസുകൾ മാറ്റിവെക്കാൻ നിർബന്ധിതമാവുകയും ചെയ്തു.

നിപ വൈറസ് അണുബാധയുടെ വ്യാപനം സിനിമ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചു. പ്രത്യേകിച്ച് മലബാർ മേഖലയിൽ,  50 ശതമാനത്തിലധികം മലയാള സിനിമയുടെ കളക്ഷൻ മലബാർ മേഖലയാണ് . മലബാർ പ്രദേശത്തെ പല സ്ഥലങ്ങളിലും പുതിയ റിലീസുകൾ മാറ്റിവച്ചു.

മോഹൻലാൽ ആരാധകരെ നിരാശരാക്കി, ‘നീരാളി ‘ റംസാൻ റീലീസ് ആവും എന്ന് കരുതിയിരുന്നെങ്കിലും, ഇപ്പോൾ റിലീസ് മാറ്റി വെച്ചു .  “ട്രാവൻകൂർ, കൊച്ചി എന്നീ മലബാർ തുടങ്ങിയവ സിനിമയുടെ  ഒരു പ്രധാന വിപണിയാണ്.”, ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്ദീപ് നാരായണൻ പറഞ്ഞു.