മോഹൻലാൽ അടുത്ത ‘അമ്മ’ പ്രസിഡന്റ്

കൊച്ചി:  ആര്ടിസ്റ് ഓഫ് മലയാള മൂവി  അസോസിയേഷന്റെ ജനറൽ ബോഡി ജൂൺ 24 ന് യോഗം ചേരാൻ തീരുമാനിച്ചു. മോഹൻലാൽ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ടേക്കും .

കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ പുതിയ വൈസ് പ്രസിഡന്റുമാർ, സെക്രട്ടറി, ജനറൽ സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരെയും തിരിഞ്ഞെടുക്കും .

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍  നടൻ ദിലീപിന്  അനുകൂലമായി സംസാരിച്ചതിൽ കഴിഞ്ഞ വർഷം അമ്മയുടെ ദീർഘകാല പ്രെസി ഡന്റും, എം പി  യുമായ നടൻ  ഇന്നസെന്റ് വിമർശനങ്ങൾ നേരിട്ടു.  പിന്നീട് അദ്ദേഹം ക്ഷമാപണം ചെയ്തെങ്കിലും, യുവ നടൻമാർ  അമ്മയുടെ നേതൃത്വത്തിൽ ഒരു മാറ്റം ആവശ്യപ്പെട്ടു.