മഞ്ജു വാര്യർ ചിത്രമായ ‘മോഹൻലാൽ’ ന്റെ തമിഴ് റീമേക്കിൽ ജ്യോതിക നായികയാവുന്നു

ജ്യോതിക ഇപ്പോൾ റീമേക്കുകളുടെ കൂടെയാണ്. “ഹൌ ഓൾഡ് ആർ യു” എന്ന മലയാള ചിത്രത്തിന്റെ റീമേക്കായ ’36 വയതിനിലെ’ എന്ന ചിത്രത്തിന് ശേഷം വിദ്യ ബാലൻ നായികയായ ‘തുമാരി  സുലു’ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കിലാണ്  ജ്യോതിക ഒപ്പുവെച്ചത്.

തുമാരി  സുലുവിന്റെ റീമേക്ക് റീലീസ് ചെയ്യുന്നതിന്  മുമ്പുതന്നെ വീണ്ടും ജ്യോതിക മറ്റൊരു റീമേക്ക് ഒപ്പിട്ടതായി വാർത്ത വന്നിരിക്കുന്നു .

മഞ്ജു വാര്യർ നായികയായ  ‘മോഹൻലാൽ’ തമിഴിൽ  റീമേക്കിൽ ജ്യോതിക നായികയാവുന്നുമെന്നാണ് അറിയുന്നത്.

മോഹൻലാൽ സംവിധാനം ചെയ്തതു സജിദ് യഹിയയാണ്.മോഹൻലാലിൻറെ കടുത്ത ആരാധികയായ പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഇത് .

തമിഴ് റീമേക്കിൽ രജനികാന്തിന്റെ ആരാധികയുടെ കഥയാണ് പറയുന്നചിത്രത്തിന് “രജനി സെൽവി” എന്നാണ് പേര് നൽകിയിരിക്കുന്നത് .

മോഹൻലാൽ തിരക്കഥാകൃത്ത് സുനിഷ് വാരനാട് തന്റെ ഫേസ്ബുക്ക് പേജിലൂടെ തമിഴ് റീമേക്ക് ചെയ്ത വാർത്തകൾ പങ്കുവെച്ചു. എന്നാൽ ജ്യോതിക ഈ പദ്ധതിയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല .

എട്ടു വർഷത്തെ ഇടവേളയ്ക്കുശേഷം 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ്   ജ്യോതിക വെള്ളിത്തിരയിലേക്ക് തിരിച്ചു വന്നത്.