ദേശീയ പുരസ്കാരം വാങ്ങാത്തവര്ക്ക് തപാല് വഴി അയച്ചു കൊടുക്കും

ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാരം ചടങ്ങില്‍ പങ്കെടുക്കാതെ പ്രതിഷേധിച്ചവര്‍ക്ക് പുരസ്‌കാരം തപാല്‍ വഴി അയച്ചു നല്‍കുമെന്ന് വിവര, പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി .

“മുൻകാലങ്ങളിലും  പുരസ്കാരങ്ങൾ സ്വീകരിക്കാത്തവർക്കു പുരസ്കാരങ്ങൾ വീട്ടിലേക്ക് അയച്ചിരുന്നു.

65ാമത് ദേശീയ പുരസ്‌കാര ചടങ്ങില്‍ അറുപതോളം പുരസ്‌കാര ജേതാക്കളാണ് പങ്കെടുക്കാതിരുന്നത്.

11 പേര്‍ക്കൊഴികെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ് ഇത്തവണത്തെ ദേശീയ പുരസ്‌കാര വിതരണം വിവാദമാക്കിയത്.