ദേശീയ ചലച്ചിത്ര പുരസ്‌കാരം ചടങ്ങു ബഹിഷ്കരിച് പുരസ്കാര ജേതാക്കൾ

65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണം ഡൽഹിയിൽ പൂർത്തിയായി.

രാഷ്ട്രപതി പുരസ്കാരം സമ്മാനിക്കാത്തതിൽ പ്രതിഷേധിച്ച് മലയാളികൾ ഉൾപ്പെടെ 68 പുരസ്കാര ജേതാക്കൾ ചടങ്ങ് ബഹിഷ്കരിച്ചു. മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം നേടിയ കെ.ജെ.യേശുദാസ്, മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ജയരാജ് തുടങ്ങിയവർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്ത മലയാളികൾ.

മികച്ച സഹനടനുള്ള പുരസ്കാരം നേടിയ ഫഹദ് ഫാസിൽ, പ്രത്യേക ജൂറി പരാമർശം നേടിയ നടി പാർവതി തുടങ്ങിയവർ ചടങ്ങ് ബഹിഷ്കരിച്ചു.

ചടങ്ങ്  ബഹിഷ്കരിച്ചവർ ചേർന്ന് ഒപ്പിട്ട പ്രത്യേക കത്ത് കേന്ദ്ര സർക്കാരിനു കൈമാറും. പ്രതിഷേധക്കാർ തയാറാക്കിയ കത്തിൽ ഒപ്പിട്ട ശേഷമാണ് യേശുദാസും ജയരാജും ചടങ്ങിനെത്തിയത്….

പുരസ്കാരം ബഹിഷ്കരിച്ചിട്ടില്ലെന്നും പുരസ്കാര സമർപ്പണ ചടങ്ങ് മാത്രമാണ് ബഹിഷ്കരിച്ചതെന്നും,  സ്മൃതി ഇറാനി സംഘടിപ്പിക്കുന്ന വിരുന്നും ബഹിഷ്കരിക്കുമെന്ന് ഇവർ വ്യക്തമാക്കി.