ദിലീപ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിച്ചു

നടിയെ ആക്രമിച്ച കേസിൽ  സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു . ഈ കേസിൽ പ്രതിയാണ് ദിലീപ്. സത്യം കണ്ടെത്താൻ സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലല്ലാത്തതും വിവാദത്തിൽ പെടാത്തതുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ആവശ്യമാണെന്നു ഹർജിയിൽ പറയുന്നു.

ഗൂഢാലോചനക്കുറ്റമാണ് ആരോപിക്കുന്നത്. പ്രത്യേക സംഘത്തിന്റെ സത്യവിരുദ്ധവും ദുരുദ്ദേശ്യപരവുമായ അന്വേഷണത്തിന്റെ ഫലമായി തന്നെ കേസിൽ ഉൾപ്പെടുത്തുകയായിരുന്നു പോലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പക്ഷപാതപരമായ അന്വേഷണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

പുതിയ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ സിബിഐയോടു നിർദേശിക്കണമെന്നും അന്തിമ റിപ്പോർട്ട്സഹിതം കേസ് രേഖകൾ കൈമാറാൻ ഡിജിപിക്കു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണു ഹർജി.