65th ദേശീയ ചലച്ചിത്ര പുരസ്കാരം: വിജയികൾ

65th ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച നടിക്കുള്ള പുരസ്കാരം ശ്രീദേവിക്ക് ലഭിച്ചു. വിനോദ് ഖന്നക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നൽകി ആദരിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകനായ ശേഖർ കപൂർ അധ്യക്ഷനായ ജൂറിയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് അവാർഡ് പ്രഖ്യാപിച്ചത്.

പത്ത് അംഗങ്ങളുള്ള പാനലിൻറെ തിരക്കഥാകൃത്ത് ഇംതിയാസ് ഹുസൈൻ, ഗാനരചയിതാവ് മെഹബൂബ്, നടി ഗൗതമി താഡിമല്ല, കന്നട സംവിധായകൻ പി ശേഖശരി, അനിരുട റോയ് ചൗധരി, രഞ്ജിത് ദാസ്, രാജേഷ് മാപ്പുസ്കാർ, ത്രിപുരി ശർമ, റൂമി ജാഫ്രി എന്നിവർ.

ദാദാസാഹേബ് ഫാൽക്കേ അവാർഡ്: വിനോദ് ഖന്ന

നടി – ശ്രീദേവി (മോം) ∙

നടൻ – റിഥി സെൻ‌ (നഗർ കീർത്തൻ) ∙

ചിത്രം – വില്ലേജ് റോക്ക് സ്റ്റാർ (അസം) ∙

ജനപ്രിയ ചിത്രം– ബാഹുബലി 2 ∙

സഹനടൻ – ഫഫദ് ഫാസിൽ ∙

സഹനടി– ദിവ്യ ദത്ത (ഇരാദാ– ഹിന്ദി)

ഗായകൻ – കെ.ജെ. യേശുദാസ് (ഗാനം– പോയ് മറഞ്ഞ കാലം (വിശ്വാസപൂർവം മൻസൂർ) ∙

ഗായിക – ശാഷാ തിരുപ്പതി (കാട്രു വെളിയിടൈ) ∙

തിരക്കഥ (ഒറിജിനൽ)– തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂർ

മികച്ച സംവിധായകൻ: ജയരാജ് ഭയാനകം (മലയാളം)

പ്രത്യേക പരാമർശ പുരസ്കാരം: മുരുകിയ (മറാത്തി ഫിലിം); ഹലോ ആർ സി (ഒഡിയ ചലച്ചിത്രം); ടേക്ക് ഓഫ് (മലയാളം സിനിമ); പങ്കജ് ത്രിപാഠി (ന്യൂട്ടൺ); പാർവ്വതി (ടേക്ക് ഓഫ്)

മികച്ച റീജിയണൽ ഫിലിം: ലഥാക്ക്

മികച്ച മറാത്തി ഫിലിം: കച്ച ലിംബു

മികച്ച മലയാലം ഫിലിം: തൊണ്ടിമുതലും ദൃക്സാക്ഷിയും

മികച്ച ഹിന്ദി ഫിലിം: ന്യൂടൺ

മികച്ച ബംഗാളി ചലച്ചിത്രം: മയൂരകി

മികച്ച ആസാമീസ് ഫിലിം: ഇഷു

ഛായാഗ്രഹണം – നിഖിൽ എസ്.പ്രവീൺ (ഭയാനകം) ∙

സംഗീതം – എ.ആർ. റഹ്മാൻ (കാട്രു വെളിയിടൈ) ∙
പശ്ചാത്തല സംഗീതം– എ.ആർ. റഹ്മാൻ (മോം) ∙

സാമൂഹിക പ്രസക്തിയുള്ള ചിത്രം – ആളൊരുക്കം

പ്രൊഡക്‌ഷൻ ഡിസൈൻ– സന്തോഷ് രാമൻ (ടേക്ക് ഓഫ്) ∙

ദേശീയോദ്ഗ്രഥന ചിത്രം – ധപ്പ.