വംശീയ വിവേചനം ആരോപിച് ‘സുഡാനി ഫ്രം നൈജീരിയ’ നടൻ സാമുവൽ റോബിൻസൺ

നൈജീരിയയിൽ നിനുള്ള നടൻ സാമുവൽ റോബിൻസൺ വംശീയ വിവേചനമാണെന്ന് ആരോപിക്കുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിൽ താരത്തിന് ടൈറ്റിൽ റോൾ  ചെയ്ത താരത്തിന് കൃത്യമായ പ്രതിഫലം നൽകിയില്ല എന്നാണ് ആരോപണം.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ രംഗത്ത് വന്ന സാമുവല്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

നവാഗതനായ സക്കറിയയാണ് ചിത്രം ഒരുക്കിയത്. ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുമ്പോഴാണ് വിവാദം പൊട്ടിപുറപ്പെട്ടത്.
“എനിക്ക് 5 ലക്ഷം പോലും തന്നില്ല. മലയാളത്തിലെ ഒരു പുതുമുഖ താരത്തിന് ശരാശരി 10 മുതല്‍ 20 ലക്ഷം വരെ പ്രതിഫലം കിട്ടുമെന്ന് എനിക്ക് മനസ്സിലായി. സിനിമ ഹിറ്റായി കഴിഞ്ഞാല്‍ ബാക്കി പണം തരാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ വാക്ക് പാലിച്ചില്ല. ഇത് വംശീയ വേര്‍തിരിവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.കേരളത്തിലെ മാധ്യമങ്ങളുടെയും പ്രേക്ഷകരുടെയും പിന്തുണ എനിക്ക് ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു.” സാമുവൽ റോബിൻസൺ  പറഞ്ഞു