നമ്മുടെ കേരളം വളർച്ചയിൽ മുന്നോട്ട് — ഇന്ത്യയേക്കാൾ

Kerala economy in 2017

കേരളം ഫിനാൻസ് മിനിസ്റ്റർ TM Thomas Issac പറയുന്നു കേരളം ഇക്കോണമി ഇന്ത്യയുടെതിനേക്കാൾ മുന്നിലാണ്.

നോട്ട് നിരോധനം സംസ്ഥാനത്തിന്റെ മൊത്തആഭ്യന്തരോല്പാദത്തിന്റെയും വരുമാനത്തിന്റേയും ഇടിവിന് കാരണമായി. നോട്ട് നിരോധിക്കാനുളള അപ്രതീക്ഷിത തീരുമാനം വരുമാനവര്‍ദ്ധനയിലൂടെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുളള നയങ്ങളെ സാരമായി ബാധിച

2016-17 –ല്‍ നികുതി വരുമാനം ഉയര്‍ത്താനുളള സര്‍ക്കാരിന്റെ ശ്രമം നോട്ട്നിരോധനം പരാജയപ്പെടുത്തുകയും തന്മൂലം സംസ്ഥാനത്തിന്റെ പ്രതീക്ഷിത വളര്‍ച്ചാ നിരക്കായ 14.24 ശതമാനത്തിന്റെ സ്ഥാനത്ത് 8.16 ശതമാനം മാത്രം കൈവരിക്കാന്‍ കഴിയുകയും ചെയ്തു.

മൊത്തസംസ്ഥാന ആഭ്യന്തരോല്പാദനം (ജി. എസ്.ഡി.പ ി.) 2011-12- ലെ സ്ഥിരവിലയില്‍ 2015-16-ലെ താല്ക്കാല ിക കണക്കുകളിലെ 44,769,237 ലക്ഷം രൂപയില്‍ നിന്ന് 2016-17 -ല്‍ 48087791 ലക്ഷം രൂപയായി വര്‍ദ്ധിച്ചു. വളര്‍ച്ചാനിരക്ക് 2015-16 -ലെ 6.60 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2016-17 -ല്‍ 7.41 ശതമാനമാണ്.

Kerala economy grows faster than India

നടപ്പുവിലയില്‍ മൊത്തസംസ്ഥാന ആഭ്യന്തരോല്പാദനം 2015-16 -ലെ 55,794,651 ലക്ഷം രൂപയില്‍ നിന്ന് 10.59 ശതമാനം വളര്‍ച്ചയോടെ 2016-17 -ല്‍ 61,703,466 ലക്ഷം രൂപയായി.

2016-17 -ല്‍ പ്രതിശീര്‍ഷ സംസ്ഥാന വരുമാനം (2011-12) സ്ഥിരവിലയില്‍ 140,107 രൂപയാണ്. 2015-16 -ലെ താൽക്കാല ിക കണക്കു പ്രകാരം ഇത് 131,086 രൂപ ആണ്. 2016-17 -ല്‍ 6.88 ശതമാനം വളര്‍ച്ചയുണ്ടായി. നടപ്പ് വിലയില്‍ സംസ്ഥാന പ്രതിശീര്‍ഷ വരുമാനം 2015-16 -ല്‍ 163,369 ലക്ഷം രൂപ ആയിരുന്നത് 2016-17 -ല്‍ 179,778 രൂപ ആയി. അറ്റ സംസ്ഥാന ആഭ്യന്തരഉല്പന്നത്തെ ജനസംഖ്യകൊണ്ട് ഭാഗിച്ചാല്‍ കിട്ടുന്നതാണ് പ്രതിശീര്‍ഷ വരുമാനത്തിന്റെ മികച്ച സൂചകം. ത്വരിത കണക്കുകള്‍ പ്രകാരം 2015-16 -ല്‍ പ്രതിശീര്‍ഷ അറ്റ സംസ്ഥാന ആഭ്യന്തര ഉല്പന്നം 119,777 രൂപ ആയിരുന്നത് 2016-17- ല്‍ 7.15 ശതമാനം വളര്‍ച്ച കൈവരിച്ച് 128,347 രൂപയായി. 2013-14 മുതല്‍ 2016-17 വരെ കേരളത്തിന്റെ പ്രതിശീര്‍ഷ സംസ്ഥാന വരുമാനം (സ്ഥിരവിലയില്‍ 2011-12) ദേശീയ പ്രതിശീര്‍ഷ വരുമാനത്തേക്കാള്‍ ഉയര്‍ന്നതാണ്.

2016-17 – ലെ മൊത്ത സംസ്ഥാന സംയോജിത മൂല്യത്തിന്റെ ജില്ലാ വിതരണത്തില്‍ (നടപ്പ് വില) എറണാകുളം  ജില്ല 69,18,835 ലക്ഷം രൂപയോടെ ഒന്നാം സ്ഥാനത്ത് തുടരുന്നതായി കാണുന്നു. 2015-16 -ല്‍ ജില്ലയുടെ വിഹിതം 62,96,547 ലക്ഷം രൂപയായിരുന്നു. അതായത് 2015-16 -നെ അപേക്ഷിച്ച് 9.88 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സ്ഥിരവിലയില്‍ (2011-12) 2015-16 -ല്‍ ഇത് 5,125,647 ലക്ഷം രൂപയായിരുന്നത് 2016-17- ല്‍ 5,491,752 ലക്ഷം രൂപയായി     2016-17-ല്‍ എറണാകുളം ജില്ല (2011-12 -ലെ സ്ഥിരവിലയില്‍) 1,62,297 രൂപയുമായി പ്രതിശീര്‍ഷ വരുമാനത്തില്‍ ഒന്നാമത് നിൽക്കുന്നതായി ജില്ലാതല പ്രതിശീര്‍ഷ വരുമാനത്തിന്റെ വിശകലനം കാണിക്കുന്നു. 2015-16- ല്‍ ഇത് 152,318 രൂപയായിരുന്നു.

അതേസമയം ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്ക് സംസ്ഥാന ശരാശരിയിലും വളരെ താഴ്ന്ന വളര്‍ച്ചാനിരക്കാണുള്ളത്.

ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഉയര്‍ന്നു വന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ മേല്‍ കനത്ത ആഘാതം ഏല്‍പ്പിച്ചു. സാമ്പത്തിക വളര്‍ച്ചയില്‍ സ്ഥിരത നിലനിര്‍ത്തുന്നതിന് വന്‍ തോതിലുള്ള ഡിമാന്റ് നിര്‍ണ്ണായകമാണെന്നുള്ളത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. സമീപകാലത്ത് സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്നങ്ങളില്‍ ആഭ്യന്തരവും വൈദേശികവുമായ ആവശ്യങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ലോക സമ്പദ്ഘടനയുമായി ചരിത്രപരമായി പല രീതികളില്‍ സംസ്ഥാന സമ്പദ്ഘടന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുണ്ടാകുന്ന സാമ്പത്തിക വളര്‍ച്ചയുടെ വെല്ലുവിളികളില്‍ നിന്നും കേരളത്തിന് വിമുക്തമാകാനാവില്ല. ഗള്‍ഫ് കൗണ്‍സില ില്‍ അംഗമായ രാജ്യങ്ങള്‍ നടപ്പിലാക്കിയ ദേശസാത്കൃത നയങ്ങള്‍ കേരളത്തിലേക്കുള്ള വിദേശ പണത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും അത് ഗാര്‍ഹിക ഉപഭോഗത്തില്‍ കുറവുണ്ടാക്കുകയും ചെയ്തു. കൂടാതെ വിദേശ പണത്തിന്റെ വരവിലുണ്ടായ ഇടിവ് സംസ്ഥാനത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍, വിശിഷ്യാ, വാണിജ്യ, റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ മേഖലകളെ ദുര്‍ബലപ്പെടുത്തി. കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളായ കശുവണ്ടി, കയര്‍, കൈത്തറി, മറ്റ് നാണ്യവിളകള്‍ എന്നിവ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും തൊഴില്‍ സൃഷ്ടിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ദേശീയവാണിജ്യ നയങ്ങളും കയറ്റുമതിയിലെ ഇടിവും തോട്ടവിളകളുട അതുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കളുടേയും വിലയിടിവിന് കാരണമാകുകയും ഇത് സംസ്ഥാന സമ്പദ്ഘടനക്ക് താങ്ങായിരുന്ന പരമ്പരാഗത വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയിരുന്ന കേരളത്തിന്റെ മൊത്ത ആഭ്യന്തരോല്പാദനം എക്കാലത്തും അഭിമാനകരമാം വിധം ഉയര്‍ന്നതായിരുന്നു. കേ� സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തരോല്പാദനത്തിന്റെ വളര്‍ച്ചാ നിരക്ക് പ്രോത്സാഹജനകമല്ല. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തരോല്പാദനം ആദ്യമായി ദേശീയ ശരാശരിയേക്കാള്‍ പ ിന്നിലായി. സ്ഥിരമായി ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നുനിന്ന സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തരോല്പാദനത്തിന്റെ വളര്‍ച്ച 2012-13 മുതല്‍ കുറയുന്ന പ്രവണത കാണിക്കുകയും ഇത് 2015-16 -ല്‍ ദേശീയ ശരാശരിയായ 9.94 നേക്കാള്‍ താഴ്ന്ന് 8.59 ശതമാനത്തിലെത്തുകയും ചെയ്തു. 2016 -ല്‍ അധികാരത്തില്‍ വന്ന ഇപ്പോഴത്തെ സര്‍ക്കാരിന് അസ്ഥിരമായ ഒരു സമ്പദ് ഘടനയാണ് മുന്‍സര്‍ക്കാര്‍ കൈമാറിയത്. മുന്‍സര്‍ക്കാര്‍ ട്രഷറിയില്‍ അവശേഷിപ്പിച്ചത് 173.46 കോടി രൂപയുടെ കടം ആയിരുന്നു. കൂടാതെ മുന്‍സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയ 6,000 കോടി രൂപയുടെ വല ിയ ബാധ്യതയോടൊപ്പം 4,300 കോടി രൂപയുടെ ബജറ്റിന് പുറത്തുളള ഹ്രസ്വകാല കടബാധ്യതയും ഈ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. മുന്‍ഗവണ്‍മെന്റിന്റെ വികലമായ നികുതിനയങ്ങളുടെ ഫലമായി ജനങ്ങളുടെ വരുമാനത്തിലും ക്രയശേഷിയിലുമുണ്ടായ തകര്‍ച്ചയുടെ ബാധ്യത മറികടക്കേണ്ടതിന്റെ ഭാരം കൂടി ഈ സര്‍ക്കാരിന്റെ ചുമല ിലായി. 2010-11 മുതല്‍ 2015-16 വരെയുളള നികുതി വളര്‍ച്ചയിലെ വസ്തുതകള്‍ നികുതി നിർവ്വഹണത്തിലെ കെടുകാര്യസ്ഥത വെളിവാക്കുന്നു. 2010-11 ല്‍ 23.24 ശതമാനം ഉയര്‍ന്ന നികുതി വളര്‍ച്ച 2015-16 -ല്‍ 10.68 ശതമാനമായി കുത്തനെ ഇടിഞ്ഞു. കൂടാതെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടായ തളര്‍ച്ചയും വരുമാന വര്‍ദ്ധന കുറയുന്നതിനിടയാക്കി. മെച്ചപ്പെട്ട നികുതി മാനേജ്മെന്റിലെ കാര്യക്ഷമതയും സാങ്കേതിക മികവും ഉറപ്പാക്കുന്നതിലൂടെ മെച്ചപ്പെട്ട നികുതി ശേഖരണം വഴി സംസ്ഥാനത്തിന്റെ സമ്പദ് ഘടന സുരക്ഷിതമായ മേഖലയിലേക്ക് തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിന് കടുത്തധനകാര്യ അച്ചടക്ക നടപടികള്‍ കൈക്കൊളേളണ്ടിവന്നു.

editor@economylead.com