നോട്ട് ക്ഷാമം താൽക്കാലികം, മൂന്നു ദിവസത്തിനുള്ളിൽ പരിഹരിക്കും: അരുൺ ജയ്റ്റ്ലി

arun jaitely

ന്യൂഡൽഹി∙ രാജ്യത്തു കറൻസി ക്ഷാമം ഇല്ലെന്നും ചിലയിടത്തുണ്ടായ പ്രശ്നങ്ങൾ താല്‍ക്കാലികമാണെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയറ്റ്ലി. എടിഎമ്മുകൾ കാലിയാണെന്ന റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നാണു ട്വിറ്ററിലൂടെ പ്രതികരിച്ചത്.

ചില ഭാഗങ്ങളിൽ ‘പെട്ടെന്നും അസാധാരണവുമായി കറൻസി ആവശ്യം വർധിച്ചതാണ്’ നിലവിലെ പ്രശ്നത്തിനു കാരണം. അതു താൽക്കാലിക ക്ഷാമമാണ്, ഉടൻ പരിഹരിക്കും’– മന്ത്രി ട്വീറ്റ് ചെയ്തു.

നിലവിൽ 85% എടിഎമ്മുകളും പ്രവർത്തിക്കുന്നുണ്ട്.
അതേസമയം, നോട്ടുക്ഷാമം സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ച ധനമന്ത്രാലത്തിലെ ഉദ്യോഗസ്ഥർ റിസർവ് ബാങ്കുമായി നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.