ബി.എം.ഡബ്ല്യു 11,700 കാറുകൾ തിരികെ വിളിക്കുന്നു

BMW

ജർമ്മൻ കാർ നിർമ്മാതാക്കളായ ബി.എം.ഡബ്ല്യു  തെറ്റായ എഞ്ചിൻ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തതിനാൽ തങ്ങളുടെ 11,700 കാറുകൾ തിരികെ വിളിക്കുന്നു

തെറ്റായ പ്രോഗ്രാമുകൾ 5-7, 7 സീരീസ് മോഡലുകളിൽ കണ്ടെത്തിയതിനു ശേഷം  ആണ് ഇങ്ങനെ ഒരു തീരുമാനം.

“ശരിയായി അപ്ഡേറ്റ് ചെയ്ത  സോഫ്റ്റുവെയർ  തെറ്റായ മോഡലുകളിൽ ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട് ” കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

“ഡീഡ് സ്പീഗൽ വാർത്താക്കുറിപ്പിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ച ശേഷം ബിഎംഡബ്ല്യു പുറത്തിറക്കിയ പ്രസ്താവനയിൽ, നൈട്രജൻ ഓക്സൈഡ് പോലെയുള്ള ദോഷകരമായ വാതകങ്ങളുടെ എമിഷൻ ഉണ്ടെന്നുള്ള വാർത്ത നിഷേധിച്ചു .

2012 നും 2017 നും ഇടയിലുള്ള 5-, 7 സീരീസ്  ഡീസൽ എൻജിനുകൾ കാറുകളിൽ ആണ് സോഫ്റ്റ്‌വെയർ കംപ്ലയിന്റ് കണ്ടെത്തിയത് .

കാറുകൾ എവിടെയാണെന്ന് ബിഎംഡബ്ലിയു പറഞ്ഞില്ലെങ്കിലും തുടർ നടപടികളിൽ ബന്ധപ്പെട്ട അധികൃതരുമായി സഹകരിക്കുമെന്നും ബിഎംഡി പറഞ്ഞു.